Wednesday, July 6, 2011

പഠന കാലത്തെ തോണി അപകടം

എവിടുന്നു തുടങ്ങണം എന്നെനിക്കറിയില്ല ...................................


എന്നാലും ഞാന്‍ എനിക്കറിയാവുന്ന രീതിയില്‍ തന്നെ തുടങ്ങാം .
അന്നൊരു മഴ തിമിര്‍ത്തു പെയ്യുന്ന ദിവസമായിരുന്നു . എനിക്ക് വീട്ടില്‍ നിന്നും സ്കൂളില്‍ എത്താന്‍ മൂന്നു കിലോമീറ്റര്‍ ബസ്സിലും പിന്നീട് തോണിയിലും പോകേണ്ട അവസ്ഥ ആയിരുന്നു . ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് എന്റെ അതേ ക്ലാസ്സിലെ കുട്ടി തന്റെ വീട്ടില്‍ നിന്നും ഇന്ന് സ്കൂള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചു . ഞാന്‍ പണ്ടൊക്കെ സംസാരം കുറവായിരുന്നു . ഉണ്ടാകുമെന്ന് പറഞ്ഞു .. നനഞ്ഞു കുതിര്‍ന്ന മഴയില്‍ ബസ്സില്‍ കയറി സ്കൂളിലെക്ക് കൂടെ ആ കുട്ടിയും ഉണ്ടായിരുന്നു . മഴ കൂടിയ കാരണം അന്ന് സ്കൂള്‍ ഉച്ചക്ക് തന്നെ വിട്ടു. ഞങ്ങള്‍ ആണ്‍ കുട്ടികള്‍ക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു ..കടത്തു തോണിയില്‍ ആദ്യം തിരക്കില്ലാതെ ഇക്കരെയെത്തുക എന്നത് . ഞങ്ങള്‍ സ്കൂള്‍ വിട്ടതും തോണി കടന്നു ബസ്സില്‍ കയറി വീട്ടില്‍ എത്തി.. സമയം വൈകുന്നേരം നാല് മണിയായപ്പോഴേക്കും ആ കുട്ടിയുടെ അമ്മ എന്റെ വീട്ടില്‍ വന്നു , മോളുടെ കാര്യം അറിയാന്‍ ... സ്കൂള്‍ വിട്ടു ഇതുവരെ എത്തിയില്ല എന്ന് പറഞ്ഞു ... എന്നോട് ചോദിച്ചു . ഞാന്‍ പറഞ്ഞു 'സ്കൂള്‍ ഉച്ചക്ക് വിട്ടെന്ന്' .. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു ദുരന്ത വാര്‍ത്തയായിരുന്നു കേട്ടത് ... ''ചെറുകുളം പുഴയില്‍ തോണി മറിഞ്ഞെന്നു'' ... നാല് കുട്ടികള്‍ ഒഴുക്കില്‍ പെട്ടെന്നും..  .. എന്റെ കൂടെ എന്റെ അയല്‍വാസിയായ ആ കുട്ടി കൂടി ആ ദുരന്തത്തില്‍ പെട്ടിരുന്നു .

എന്റെ മനസ്‌ എന്നെ തന്നെ ശപിക്കാന്‍ തുടങ്ങി . ഞാന്‍ കാരണം ആണല്ലോ ആ കുട്ടി സ്കൂളില്‍ വന്നതും ഇങ്ങനെയൊക്കെ സംഭവിച്ചതും ... എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അതൊരു മഹാ ദുരന്തം തന്നെ ആയിരുന്നു .. ഇന്നിപ്പോള്‍ ഇരുപത്തി രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു ...


No comments:

Post a Comment