Tuesday, December 29, 2015

റീവൈന്‍ട്

റീവൈൻഡ് 2015

കോഴിക്കോട് എരഞ്ഞിക്കൽ  പി.വി.എസ് ഹൈസ്കൂൾ 1995 പത്ത് *എ* ബേച്ചിൻറെ കൂട്ടായ്മ *റിവൈൻറ് 2015* ക്രിസ്മസ് ദിനത്തിൽ വോയ്സ് അമ്പലപ്പടി ഹാളിൽ നടന്നു. ജയസുധയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ മിമിക്രി-മോണോആക്ട് താരം ദേവരാജ് (v4u team) മുഖ്യാതിഥി ആയിരുന്നു. അധ്യാപകരായ  രാജശ്രീ ടീച്ചർ, സുശീലൻ മാഷ് എന്നിവരും  ഈ കൂട്ടായ്മയിൽ പങ്കെടുത്തു. പങ്കെടുത്ത പതിനഞ്ചോളം അംഗങ്ങൾ തങ്ങളുടെ ഇരുപതു വർഷത്തെ ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ പരസ്പരം പങ്കുവെച്ചു. ഷാജി മാടിച്ചേരി സ്വാഗതവും ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി. അടുത്ത വർഷം വിപുലമായ രീതിയിൽ കുടുംബസംഗമം നടത്താൻ തീരുമാനിച്ചു.

Tuesday, June 23, 2015

സ്കൂളിനെ കുറിച്ച്


വിദ്യാലയം , എന്നും എപ്പോഴും നമുക്ക് മനോഹരമായ ഓര്‍മ്മകള്‍ മാത്രം നല്‍കിയ ഒരു കൂട്ടുകുടുംബം തന്നെയാണ് . കോഴിക്കോട്‌ ജില്ലയിലെ എലത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിക്കല്‍ അമ്പലപ്പടിക്കടുത്ത പി വി എസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ നമ്മളില്‍ ഏവര്‍ക്കും മനോഹരമായ ഒരു ജീവിതം തന്നെ കെട്ടിപ്പെടുത്തുവാനുള്ള പല പല ആശയങ്ങള്‍ നമ്മളറിയാതെ തന്നെ പകര്‍ന്നു നല്കിയിട്ടുണ്ടാകും . നമുക്കൊന്നിച്ചു വീണ്ടും ഈ കൂട്ടു കുടുംബത്തില്‍ ഒത്തു ചേരാം .... ഏവര്‍ക്കും നമ്മുടെ വിദ്യാലയ മുറ്റത്തേക്ക് സ്വാഗതം ..

Wednesday, July 6, 2011

പഠന കാലത്തെ തോണി അപകടം

എവിടുന്നു തുടങ്ങണം എന്നെനിക്കറിയില്ല ...................................


എന്നാലും ഞാന്‍ എനിക്കറിയാവുന്ന രീതിയില്‍ തന്നെ തുടങ്ങാം .
അന്നൊരു മഴ തിമിര്‍ത്തു പെയ്യുന്ന ദിവസമായിരുന്നു . എനിക്ക് വീട്ടില്‍ നിന്നും സ്കൂളില്‍ എത്താന്‍ മൂന്നു കിലോമീറ്റര്‍ ബസ്സിലും പിന്നീട് തോണിയിലും പോകേണ്ട അവസ്ഥ ആയിരുന്നു . ഞാന്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് എന്റെ അതേ ക്ലാസ്സിലെ കുട്ടി തന്റെ വീട്ടില്‍ നിന്നും ഇന്ന് സ്കൂള്‍ ഉണ്ടാകുമോ എന്ന് ചോദിച്ചു . ഞാന്‍ പണ്ടൊക്കെ സംസാരം കുറവായിരുന്നു . ഉണ്ടാകുമെന്ന് പറഞ്ഞു .. നനഞ്ഞു കുതിര്‍ന്ന മഴയില്‍ ബസ്സില്‍ കയറി സ്കൂളിലെക്ക് കൂടെ ആ കുട്ടിയും ഉണ്ടായിരുന്നു . മഴ കൂടിയ കാരണം അന്ന് സ്കൂള്‍ ഉച്ചക്ക് തന്നെ വിട്ടു. ഞങ്ങള്‍ ആണ്‍ കുട്ടികള്‍ക്ക് ഒരു സ്വഭാവം ഉണ്ടായിരുന്നു ..കടത്തു തോണിയില്‍ ആദ്യം തിരക്കില്ലാതെ ഇക്കരെയെത്തുക എന്നത് . ഞങ്ങള്‍ സ്കൂള്‍ വിട്ടതും തോണി കടന്നു ബസ്സില്‍ കയറി വീട്ടില്‍ എത്തി.. സമയം വൈകുന്നേരം നാല് മണിയായപ്പോഴേക്കും ആ കുട്ടിയുടെ അമ്മ എന്റെ വീട്ടില്‍ വന്നു , മോളുടെ കാര്യം അറിയാന്‍ ... സ്കൂള്‍ വിട്ടു ഇതുവരെ എത്തിയില്ല എന്ന് പറഞ്ഞു ... എന്നോട് ചോദിച്ചു . ഞാന്‍ പറഞ്ഞു 'സ്കൂള്‍ ഉച്ചക്ക് വിട്ടെന്ന്' .. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു ദുരന്ത വാര്‍ത്തയായിരുന്നു കേട്ടത് ... ''ചെറുകുളം പുഴയില്‍ തോണി മറിഞ്ഞെന്നു'' ... നാല് കുട്ടികള്‍ ഒഴുക്കില്‍ പെട്ടെന്നും..  .. എന്റെ കൂടെ എന്റെ അയല്‍വാസിയായ ആ കുട്ടി കൂടി ആ ദുരന്തത്തില്‍ പെട്ടിരുന്നു .

എന്റെ മനസ്‌ എന്നെ തന്നെ ശപിക്കാന്‍ തുടങ്ങി . ഞാന്‍ കാരണം ആണല്ലോ ആ കുട്ടി സ്കൂളില്‍ വന്നതും ഇങ്ങനെയൊക്കെ സംഭവിച്ചതും ... എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അതൊരു മഹാ ദുരന്തം തന്നെ ആയിരുന്നു .. ഇന്നിപ്പോള്‍ ഇരുപത്തി രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു ...